2011 മാർ 8

Face


മുഖം

----------------------------
കുളിച്ചീറന്‍ മാറി
തുളസിത്തറചാരി
ഇടതോട്ട് മെയ്ചെരിഞ്ഞ്
നറുവെണ്ണനിറംചേര്‍ന്ന
മുടിചിക്കിയുണക്കും നിന്നെ
മനച്ചുവരില്‍ വര്‍ണ്ണപ്പെടുത്തിയത്
പ്രണയമായിരുന്നല്ലോ!

ഏകാന്തതകളില്‍
മറവിയുടെ നനുശീലനീക്കക്കുന്പോള്‍
രഹസ്യസാന്ത്വനമായി
മങ്ങലേതുമില്ലാതെ..

ഇന്നലെ
എങ്ങുനിന്നോ വന്ന്
ജരാനരകള്‍ വരച്ചുചേര്‍ത്ത്
തിരിച്ചുപോയതെന്തിനുനീ?

മറക്കാനോര്‍ക്കുംതോറും
മരണത്തിന്‍ മുഖം കണ്ടപോലെ
ഇന്നുഞാന്‍
ഞെട്ടിവിറയ്ക്കുന്നു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ