2011, ഫെബ്രു 12

CLUTCH


  '''വിലങ്ങ്'''----------
---------------------------
ഹൃദയത്തില്‍ വിലങ്ങിട്ടുകൊണ്ടാണ്
എന്നെയവന്‍
ഭൂമിയിലേയ്ക്കയച്ചത്
ഇടനെഞ്ചില്‍ തിരുമുറിവ്
തിരിഞ്ഞൊഴുകും നീലനദി

കിതപ്പിന്‍റെ കുരിശുംവലിച്ച്
കടന്നുകളയാതിരിക്കാന്‍
എട്ടുദിക്കിലുമവന്‍
പര്‍വതങ്ങളുയര്‍ത്തി

പാപംചെയ്യാതിരിക്കാന്‍
പര്‍വതങ്ങളില്‍
പകലും രാത്രിയും
മാലാഖമാരെ പാറാവുനിര്‍ത്തി

പ്രലോഭനങ്ങളുമായി
നരകം വിളിക്കുന്പോള്‍
"ഏലീ...ഏലീ...''
എന്നുവിലപിച്ചിട്ടും
അവനെന്നെ കൈവിടാത്തതെന്ത്?!
-------------------------
 

1 അഭിപ്രായം: