2011, ഏപ്രി 3


സമാന്തരം
----------------------------------

ഉറക്കുപാട്ടിനും
ഉണര്ത്തുപാട്ടുനും
ഉരുക്കുതളമായ്
കുതിക്കുമീ തീവണ്ടി

ഒഴുകിയെത്തന്നു
ഒലിച്ചുനീങ്ങുന്നു
ഗ്രാമനഗരങ്ങളായ്
ജനല്പ്പുറക്കാഴ്ചകള്

കിടന്നും ഇരുന്നും
നിന്നും  നടന്നും
തിന്നും വിസര്‍ജിച്ചും
ഭോഗിച്ചും ഉറങ്ങിയും
യാത്രയെത്ര രസകരം !

സമാന്തരങ്ങളില്
സമാന്തരങ്ങള്തീരത്ത്
സുരക്ഷിതയാത്ര .

ആരറിഞ്ഞൂ
ഒരുനാള്ആകാശത്ത്നിന്നും
ഒരു കടല്പൊട്ടിവീഴുമെന്നും
അജ്ഞാതമായ ആഴങ്ങിലേക്ക്
വലിച്ചുകൊണ്ടുപോകുമെന്നും ?

അതിശയമായിരിക്കുന്നു
വണ്ടിക്കുള്ളില്
കുറോസോവയും ഞാനുമില്ലായിരുന്നു! .



 



     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ