2011, ഏപ്രി 6

കാട്ടാളന്‍ ------------------
മരംമറഞ്ഞു കാടുകേറി
മരാമരങ്ങില്‍ വലവിരിച്ച്
ഇണപ്പക്ഷികളെ വേട്ടയാടുന്ന
കാട്ടാളനാണ് ഞാന്‍

മാനിഷാദ മന്ത്രിച്ചുകെട്ടിയ
കാല്‍പനികക്കൂട്ടിലടച്ച്
കടല്‍കടത്തി
കാശുണ്ടാക്കാനല്ല

നിരക്ഷരമായ
കുക്ഷികള്‍ നിറക്കാന്‍
രുചികരമായി
പൊരിച്നല്‍കാം

എന്നിട്ടു മെന്നെ
കട്ടാളനെന്നുതന്നെ
വിളിച്ചോളൂ

തല്ലിച്ചതച്ച്‌
ചിതല്‍പ്പുറ്റിലേക്കെറിയരുത്
പൊരിച്ചു വിളമ്പാനല്ലാതെ
പൊലിച്ചുപാടാന്‍
എനിക്കാവില്ല .
 
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ