2011, ഏപ്രി 12

ഇര

mozhiyaayaaluvon mozhiyalan

ഇര 1.കുണ്‍ഡലിനിയില്‍ ചുട്ട നാഗം
------------------------
പാണ്‍ഡു:-
മാദ്രീ....
നിന്‍ നിദ്രാവിഹീന
നിശ്വാസങ്ങളുണരുമീ
വനപര്‍ണ്ണശാലയ്ക്കുവെളിലായ്
അരുവിപുണരുന്നോരീ
അഗ്നിശിലാതല്പത്തില്‍
നീരിപ്പുകയുമെന്‍ മോഹവ്രണങ്ങളില്‍
കാറ്റ്കൊള്ളിച്ചിളവേല്‍ക്കുവാന്‍ മാത്രമായ്‌
നഗ്നായ് ഞാന്‍ കിടക്കുന്നു.
പ്രാണയാര്‍ദ്രമായ്
കുളിര്‍നിലാവ് പയ്യും രാവില്‍
ഉണരുന്ന തെന്നലില്‍ പോലും
തളിര്‍ക്കുന്നു പുളകം !
കുടിലില്‍നിന്നും നിന്റെ
തരളനെടുവീര്‍പ്പുകള്‍
മകുടിരാഗം പോല്‍ ഇഴഞ്ഞെതിടുമ്പോള്‍
നിഗ്രഹം ചെയ്തു ഞാന്‍
കുണ്‍ഡലിനിയില്‍ ചുട്ട
നാഗം ചുരുള്‍ നിവര്‍ത്തുന്നു.
കാമനീരുറവയില്‍
കുതിരുന്ന ചുണ്ടില്‍ നിന്‍
തപ്തശ്വാസംതട്ടിയുണരുന്ന ഗന്ധങ്ങള്‍
കലരുമീ കാറ്റിന്റെയധരവും വിരലുമെന്‍
ജ്വാലാമുഖങ്ങളില്‍ താഴുകുമീ വേളയില്‍
കാടിന്നു തീപ്പിടിക്കുന്നു.
ആദിമമനുഷ്യദുര നുരയും ശരീരവും
ആസക്തിതന്‍ അഗ്നിയെരിയും മനസ്സുമായ്
ഇരുളില്‍ ഗുഹാമുഖം
തെടിയെത്തുന്നൊരു
മൃഗമായപ്പതുങ്ങിഞാന്‍ വന്നു....
-------
കൈരളി ബുക്സ് പ്രസിദ്ധീ കരിച്ച 'ഇര' എന്ന ഖണ്‍ഡകാവ്യത്തില്‍നിന്ന്
-------------------------------------------------------------------










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ