2011, ജൂൺ 18

സമാന്തരം

സമാന്തരം
=========================

(2011ജൂണ്‍19ലക്കം കലാകൗമുദി(1867) പ്രസിദ്ധീകരിച്ച കവിത)
====================
ഉറക്കുപാട്ടിനും
ഉണര്‍ത്തുപാട്ടിനും
ഉരുക്കുതാളമായ്
കുതിക്കുമീ തിവണ്ടി

ഒഴുകിയെത്തുന്നൂ
ഒലിച്ചുനീങ്ങുന്നൂ
ഗ്രാമനഗരങ്ങളായ്
ജനല്‍പ്പുറക്കാഴ്ച്ചകള്‍


കിടന്നും ഇരുന്നും
നിന്നും നടന്നും
തിന്നും വിസര്‍ജ്ജിച്ചും
ഭോഗിച്ചും ഉറങ്ങിയും
യാത്രയെത്ര രസകരം!
സമാന്തരങ്ങളില്‍
സമാന്തരങ്ങള്‍തീര്‍ത്ത്
സുരക്ഷിതയാത്ര.

ആരറിഞ്ഞൂ
ഒരുനാള്‍ ആകാശത്തുനിന്നും
ഇടിമുഴക്കത്തോടൊപ്പം
ഒരു കടല്‍ പൊട്ടിവീഴുമെന്നും
അജ്ഞാതമായ ആഴങ്ങളിലേയ്ക്ക്
വലിച്ചുകൊണ്ടുപോകുമെന്നും!

അത്ഭുതമായിരിക്കുന്നു
ആ വണ്ടിക്കുള്ളില്‍
കുറോസോവയും
ഞാനുമില്ലാതിരുന്നത്.
==========================================


ബൊക്കെ പ്ളാസ്റ്റിക്കില്‍ പൊതിയുന്നതെന്തിന്?
=================================================
ജയലളിത മന്‍മോഹന് നല്‍കിയത് പ്ളാസ്റ്റിക്ക്മാലിന്യത്തില്‍പ്പൊതിഞ്ഞ ഭീമന്‍ പൂച്ചെണ്ട്. അക്വേറിയത്തിനുപുറത്തെ പൂച്ചയുടെ ആര്‍ത്തിക്കണ്ണുകളോടെ മന്‍മോഹന്‍ സുതാര്യതയ്ക്കുള്ളിലെ മഞ്ഞപ്പൂക്കളിലേക്കു നോക്കിനിന്നു. തുറക്കാത്ത മനസ്സുപോലെ പ്ളാസ്റ്റിക്കിനുള്ളില്‍ സുഗന്ധം ശ്വാസംമുട്ടിച്ചത്തുപോയിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ