2011, ജൂലൈ 9

അടിച്ചുതളി
=================
-----------
മുറ്റമടിക്കാനും
ചെറ്റയെയാട്ടാനും
ചൂലുണ്ട് ചേയിക്ക് കൂട്ടിനെന്നും
അടിമാച്ചിയെന്തെന്നറിഞ്ഞോരാരും
അവളെത്തൊടാന് ചുണകാട്ടിയില്ല.

ഒരുനാള് പുലരി വെളുത്തനേരം
പുലവും പുഴയുമുണര്ന്നനേരം
മുറ്റമടിക്കാനായ് ചെന്നനേരം
മച്ചിലെപ്പോതിയുറഞ്ഞലറി:

""ഓഹോയ് ഓഹോയ്..
സവര്ണ്ണനാണ് ചൂല്
സവര്ണ്ണബിംബമാണ് ചൂല്
തൊട്ടശുദ്ധമാക്കരുത്
തീണ്ടാപ്പാടകലെപ്പോ പെണ്ണേ!!''

അതുകേട്ടു പേടിച്ച് ചേയിപ്പെണ്ണും
മുട്ടുമറയും മുടിയഴിച്ച്
മുറ്റോം മുറിയും തെരുവും തൂത്തു
ചാണകതീര്ത്ഥം തളിച്ചുനന്നായ്

സവര്ണ്ണബിംബത്തെ
വിധിയാംവണ്ണം
മാതൃഭവനത്തില്
പ്രതിഷ്ഠയാക്കി.
ചൊവ്വരും തേവരും കോവിലായി.

അങ്ങനെയങ്ങനെയാണുപോലും
ഊരും കുടീം അടിച്ചുലും പോയി
തുണയും ചുണയും ചിതവും പോയി
ചേയി പടിക്കുപുറത്തുമായി!
..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ