2011, ജൂൺ 1

mozhiyaay aaluvon mozhiyalan

പ്രണയം
------
പ്രണയം
ഗദ്ഗദം വാപിളര്‍ന്ന
സ്വനപേടകം

മുറിവായിലൂടെ
മുഖത്തേയ്ക്കു കുതിച്ച
വിലാപപ്പുഴ

റിംഗ്ടോണിലെ
മരണശ്വാസത്തോടൊപ്പം
ഗ്യാലറിയില്‍ കോഡുചെയ്ത
ശവഭോഗം

കറുപ്പില്‍പ്പൊതിഞ്ഞ്
കല്ലറയില്‍പ്പൂട്ടുന്ന
കബന്ധങ്ങള്‍ക്ക്
കഴുത്തിനുമീതെ
മുഖമില്ലെങ്കിലെന്ത്?!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ