2011, ജൂലൈ 20

seed






വിത്ത്
------------
സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍
-----------------
അരമണിയും
ചിലന്പുമണിഞ്ഞ്
ഉറഞ്ഞുതുള്ളിയ മഴ
വിതച്ച വിത്തുകള്‍മുഴുവന്‍
ചവിട്ടിമെതിച്ചു.
ആല്‍മരമായുലഞ്ഞ്
ആകാശവേരുകള്‍ ഭൂമിയിലാഴ്ത്തി
അലറിച്ചിരിച്ചു.

ഇണറുവെച്ചതറിയാതെ
മത്തിക്കുപാഞ്ഞ
മന്ദപ്പന്‍റോളും
മിന്നലേറ്റു മരമായി.

പള്ളിവാളും വട്ടകയുമായി
പാട്ടിനുപോയ പെണ്ണിനും
പനിയാണത്രേ!
ഇട്ടാല്‍ മുളയ്ക്കാത്ത
നുണമഴയായി
ഇന്നലെ പെയ്തവള്‍
എങ്ങോട്ടാണൊഴുകിപ്പോയത്?
വിതയും നനയും കഴിഞ്ഞ്
വെളിച്ചപ്പെടുന്നത്
ഇനിയെന്നാണാവോ..?

വിത്തൗട്ടായി
കരിഞ്ചായയും കുടിച്ച്
കരിന്പടവും പുതച്ച്
കനലടുപ്പില്‍
വിത്തും വേരും പുഴു
സോളിറ്റ്‌യൂഡില്‍
ദാസ്ക്യാപ്പിറ്റല്‍ വായിക്കുകയുമാവാം
ങ്ങാം

1 അഭിപ്രായം: