2012, ഡിസം 17

VISHAPPU





വിശപ്പ് 1

ഗര്ഭപാത്രത്തില് തുടങ്ങുന്ന
അസ്തിത്വത്തിന്റെ നിലവിളിയാണ്
ഉള്ളില് ഉമിത്തീയായി
നീറിപ്പടരുകയാണ്
ശ്വാസത്തില്‍ കുടല് കരിയുന്ന മണം
കണ്ണുകളില് ഗന്ധകപ്പുകയുടെ എരിമഞ്ഞ്
ആര്ത്തിയുടെ തീനാവില്‍
ഉമിനീരുവറ്റിയ കൊഴുപ്പ്
ബോധത്തില്
ഇരുള്പടര്ത്തുന്ന മരണഭയം
ഇരതേടലിനുള്ള
ആസക്തിയുടെ ഇന്ധനം......
 വിശപ്പ് 2

ആമാശയത്തില്
ഇരതേടിയിറങ്ങുന്ന ചെന്നായ്ക്കള്
ഒന്നും ബാക്കിവെക്കാറില്ല
എല്ലുകളില്നിന്നും
ഇറച്ചിയും കൊഴുപ്പും വസയുമടക്കം
ഉറുഞ്ചിയെടുക്കുമവ
എല്ലില് തൊലിയൊട്ടിയ
സോമാലിയന് വിശപ്പിന്
തോക്കിന്കുഴലിന്റെ കറുപ്പ്
കടല്ക്കൊള്ളക്കാരന്റെ നീതിബോധം!
എച്ചില്തൊട്ടിതേടുന്ന ഇന്ത്യന് വിശപ്പിന്
ഉടുതുണിപോലുമില്ല
നാലുകെട്ടിലും
നാല്ക്കവലയിലും
നായ്ക്കോലംകെട്ടി ചുരുണ്ടുകിടക്കും
നിര്മ്മമമായി തൂങ്ങിനില്പാണ്തിന്റെ
നിര്‍വികല്പസാക്ഷാത്കാരം....
വിശപ്പ് 3

വിശപ്പ് ചിലപ്പോള്
മൃഷ്ടാന്നംപോലെയാണ്
ഉഴന്നുഴന്നുപോകുന്ന തളര്ച്ച
ഏമ്പക്കമുയര്ത്തുന്ന മന്തത
ആഹാരത്തോട് മടുപ്പാണ് തോന്നുക
ഉരുളക്കിഴങ്ങിന്റെ
ഭോജനാലസ്യത്തില്
വിശപ്പിനെ വര്ണ്ണപ്പെടുത്താന്
കറുത്ത മഞ്ഞതന്നെ വേണം
വിളഞ്ഞ ഗോതമ്പുവയലുകളില്
ഇരുളായ് പരക്കുന്നതും
ദൈന്യതയുടെ ഈ മഞ്ഞതന്നെ
പാടങ്ങളില് പൊന്നുവിളയിച്ച്
പട്ടിണി കൊയ്യുന്ന വേല
പരിചിതമാണല്ലോ നമുക്കും
അഭിമാനബോധത്തില്
വീര്പ്പിച്ചുനിര്ത്തിയ വിശപ്പിന്
ആമ്മഹത്യയുടെ ആകൃതിയായിരിക്കും...
 
വിശപ്പ് 4

ആമാശയങ്ങള് കത്തുമ്പോള്
അരികത്തിച്ചുകളിക്കുന്നവര്
അന്നക്കലാപങ്ങളും
പട്ടിണിജാഥകളും
പരിവര്ത്തനത്തിന്റെ
ഇന്ധനമാണെന്നറിയുന്നില്ല.
വിശപ്പുവയലില്നിന്നും
വാഴവെട്ടുന്നവര്
പുര കത്തിച്ചുകൊണ്ടിരിക്കുന്നു
തെരുവുകളില്
കവിതയായുയിര്ക്കുന്ന രക്തമായും
തടവറകള് തകര്ക്കുന്ന വിലങ്ങായും
യന്ത്രത്തോക്കുകളെ നിശ്ശബ്ദമാക്കുന്ന
സത്യായുധമായും
വിശപ്പിനെ ഉണര്ത്തുമ്പോളാണല്ലോ
ചരിത്രചക്രങ്ങള് ചരിക്കുന്നത്!
 വിശപ്പ് 5

ചിലപ്പോളതൊരു കുളിരുവിറയലായ്
ശരീരമാകെ പടര്ന്നുകയറും
താഴേയ്ക്കുവീഴുന്ന തൂവല്പോലെ
അഹംബോധത്തെ ഭാരരഹിതമാക്കും

ഷൂലേസിലാടുന്ന കരിംചിരിയായും
കോട്ടിനുള്ളിലൊളിപ്പിച്ച കോടാലിക്കുറ്റമായും
മോഷ്ടിച്ച മെഴുകുതിരിക്കാലുകളായും
സത്യത്തെക്കാള് വിശുദ്ധമായ കള്ളമായും
അടയാളപ്പെടുന്ന വിശപ്പാണല്ലോ
ക്ഷരങ്ങളെ അക്ഷരങ്ങളാക്കുന്നത്

വിശപ്പ് ഈമ്പിക്കുടിച്ച മനുഷ്യക്കോലങ്ങളുടെ
മരണംകാത്തിരിക്കുന്ന കഴുകന്കണ്ണുകളില്
ആര്ത്തിയായാളുന്നതും
ഉപഭോഗാസക്തിയുടെ വിശപ്പ് !

 
 

4 അഭിപ്രായങ്ങൾ: